എം.എസ്.എസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഓക്സിമീറ്ററുകൾ പി.പി.ഇ കിറ്റുകൾ,മാസ്കുകൾ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം എൻ.കെ അക്ബർ (എംഎൽഎ) ചാവക്കാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഷീജ പ്രഷാന്തിന് നൽകി നിർവഹിച്ചു.
എം.എസ്.എസ് ജില്ലാ പ്രസിഡൻറ് ടി എസ് നിസാമുദ്ദീൻ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ റഷീദ്, ബുഷ്റ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർ കെ.വി ഷാനവാസ്, ഹെൽത്ത് ഇൻസ്പെക്ടർ ഷെമീർ, നോഡൽ ഓഫീസർ ഉണ്ണികൃഷ്ണൻ, എം.എസ്.എസ് ജില്ലാ ട്രഷറർ എം പി ബഷീർ, യൂണിറ്റ് പ്രസിഡൻറ് കെ.എസ്.എ. ബഷീർ യൂണിറ്റ് വൈസ് പ്രസിഡൻറ് പി.കെ സെയ്താലിക്കുട്ടി, മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു